ശബരിമല: തീര്‍ഥാടകരുടെ നഷ്ടെപ്പട്ട് പോകുന്ന സാധനങ്ങള്‍ ഉടമസ്ഥരെ കണ്ട്പിടിച്ച് തിരിച്ചേല്‍പ്പിച്ച് മാതൃകയാവുകയാണ് സന്നിധാനം പോസ്റ്റ്ഓഫീസ്. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ്, ലൈസന്‍സ്, അധാര് തുടങ്ങിയ രേഖകളും പണവും ലഭിക്കുന്ന മുറയ്ക്ക് ഉടമസ്ഥരില്‍ എത്തിക്കാന്‍ പോസ്റ്റ്ഓഫീസ് ജീവനക്കാര്‍ സന്നദ്ധരാണ്. ആകെ മൂന്ന് തപാല്പെട്ടികളാണ് സന്നിധാനത്തുള്ളത്. മരാമത്തിന് സമീപമുള്ള പെട്ടിയില്‍ നിന്നാണ് വിവിധ രേഖകളും പഴ്സുകളും വകുപ്പിന് കൂടുതലും ലഭിക്കുന്നത്. ദിവസവും കുറഞ്ഞത് പത്ത് പേരുടെ രേഖകളും മറ്റും ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്.
സന്നിധാനം പോസ്റ്റ് ഓഫീസ് തീര്‍ഥാടന കാലത്ത് 66 ദിവസവും വിഷുവിന് പത്ത് ദിവസവുമാണ് പ്രവര്‍ത്തിക്കുക. തപാല്‍ പെട്ടികളില്‍ നിന്നും ലഭിക്കുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നിശ്ചിത തുക ഉടമസ്ഥരില്‍ നിന്ന് ഈടാക്കിയാണ് എത്തിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്കാണ് ഈ സേവനം ഏറെ പ്രയോജനം ലഭിക്കുന്നത്.
തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലാ പോസ്റ്റ്ഓഫീസ് പരിധിയില്‍ നിന്നും ഒരു പോസ്റ്റ് മാസ്റ്റര്‍, രണ്ട് പോസ്റ്റ്മാന്മാര്, മൂന്ന് ജീവനക്കാര്‍ എന്നിവരെ സേവനത്തിന് നിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: