കൊച്ചി: വാടക നിയന്ത്ര നിയമത്തിലെ അപാകതകള്‍ പരിഹരിക്കണെമന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ഒന്‍പതിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് ക്രമപ്പെടുത്തുന്നതിനും കെട്ടിട ഉടമകളുടെയും വാടകകാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണ ബില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ബില്ല് കെട്ടിട ഉടമകളെ മാത്രം സംരക്ഷിക്കുന്നതാണെന്നും വാടകകാരായ വ്യാപാരികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള വാടക കെട്ടിടങ്ങള്‍ ഒരേ രീതിയിലുള്ള പരിപാലനമാണ് ബില്ലില്‍ നല്‍കിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സി. എ. ജലീല്‍, അബ്ദുള്‍ വാഹിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: