ചങ്ങനാശേരി: നൂറ് കണക്കിന് ആളുകള്‍ ദിവസേന യാത്രചെയ്യുന്ന പെരുന്ന ബസ്റ്റാന്റിലെ ദുരവസ്ഥ ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. സ്റ്റാന്റിലെയും പരിസരത്തെയും വൃത്തിയില്ലായ്മ തന്നെ ഇതിന് ഉദാഹരണം. സ്റ്റാന്റില്‍ രണ്ട് ശുചി മുറികള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകുന്നില്ല. കാരണം മാസങ്ങളായി വൃത്തിഹീനമായി കിടക്കുന്നതിനാല്‍ സ്ത്രീകള്‍ ഇവിടേക്ക് പോകാറില്ല. സ്റ്റാന്റിലെ ഇരിപ്പിടങ്ങള്‍ മുഴുവനും തകര്‍ന്ന് കിടക്കുകയണ്. ഉള്ളതില്‍ മൂട്ടയുടെ ശല്യം മൂലം ഇരിക്കാറുമില്ല. മൂട്ടയുടെ കടിയേറ്റ് യാത്രക്കാര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. പൊട്ടിയും തുരുമ്പെടുത്തും കിടക്കുന്ന ഇരുമ്പ് കസേരകള്‍ ഏതു സമയത്ത് വേണമെങ്കിലും ഒടിഞ്ഞ് വീഴുന്ന പരുവത്തിലാണ്.
സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്റ്റാന്റിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും കത്താറില്ല. സന്ധ്യകഴിഞ്ഞാല്‍ സ്റ്റാന്റില്‍ വെളിച്ചം വേണമെങ്കില്‍ ബസ്സുകള്‍ എത്തണം. ഈ അവസ്ഥയ്ക്കുള്ള കാരണം തിരക്കിയപ്പോള്‍ സ്റ്റാന്റിലെ വയറിംഗുകളുടെ തകരാറാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവ നന്നാക്കാന്‍ കൂട്ടാക്കുന്നില്ല. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പെണ്കുട്ടികള്ക്കോ സ്ത്രീകള്‍ക്കോ ഒറ്റയ്ക്ക് യാത്രചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ്. സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു സംഘമുള്ളതായി പരാതിയുണ്ട്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് കഞ്ചാവ് സംഘം ഇവിടെ വിലസുന്നുണ്ട്. പൊതികളായിട്ട് എത്തിക്കുന്ന കഞ്ചാവ് ആവശ്യാനുസരണം വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവിടെയുള്ള സംഘത്തിന്റെ പ്രവര്‍ത്തനം സ്റ്റാന്റിന്റെ പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍ വീടു കയറിയുള്ള അക്രമണങ്ങള്‍ പോലും നടക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശൂചീകരണ ജീവനക്കാര്‍ ശേഖരിക്കുന്ന മാലിന്യം വേര്‍തിരിക്കുന്നതും ഈ സ്റ്റാന്റിലിട്ടാണ്. കൂടാതെ സ്റ്റാന്റിലെ കടകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ സ്റ്റാന്റിന് ചുറ്റും കൂമ്പാരങ്ങളായി കിടക്കുന്നതു മൂലം കടുത്ത ദുര്‍ഗന്ധമാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: