നെടുമുടി: നെടുമുടി പഞ്ചായത്ത് മൂന്ന്, നാല് വാര്‍ഡുകളിലെ 22 ഓളം സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഐ ബ്രാഞ്ച് സെക്രട്ടറി വിജയന്, സിഐടിയു നേതാവ് പ്രകാശന് തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു. ബിജെപി നെടുമുടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കെ. ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു. ഡി. പ്രസന്നകുമാര്‍, സുരേഷ് പര്യാത്ത്, കെ. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: