മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഡിസംബര്‍ 16 മുതല്‍ 26വരെ നടക്കുന്ന രാമായണ മഹാസത്രമണ്ഡപത്തിലേക്കുള്ള മൂലഗ്രന്ഥവും തീര്‍ത്ഥജലവും ഏറ്റുവാങ്ങാന്‍ 13 കരകളെ പ്രതിനിധീകരിച്ചുള്ള സംഘം ഞായറാഴ്ച ശ്രീരാമദേവന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലേക്ക് യാത്ര തിരിക്കും. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി അനുഗഹിച്ച് യാത്രയാക്കുന്ന സംഘത്തിനെ ഘോഷയാത്ര കണ്‍വീനര്‍ ആര്.രാജേഷ്കുമാര്‍ നയിക്കും. അയോദ്ധ്യയില്‍ എത്തുന്ന സംഘത്തെ വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗദള്, ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്വീകരിക്കും.
ഒന്‍പതിന് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സന്യാസി ശ്രേഷ്ഠന്മാര് പൂജിച്ച് അനുഗ്രഹിച്ച മൂലഗ്രന്ഥയും സരയു നദിയില്‍ നിന്ന് ശേഖരിച്ച തീര്‍ത്ഥ ജലവും ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും എത്തിയ സംഘം ഏറ്റുവാങ്ങും. ഒന്‍പതിന് തിരികെ യാത്രയാകുന്ന സംഘത്തിന് വിവിധ സ്ഥലങ്ങളില്‍ ചെട്ടികുളങ്ങര അമ്മ ഭക്തജനസമിതികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഡിസംബര്‍ 15ന് തിരുവനന്തപുരം ശ്രീപത്മനാഭി സ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഘോഷയാത്ര അവിടെ നിന്നും മഹാശോഭായാത്രയായി 16ന് സത്രവേദിയില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: