ഹരിപ്പാട്: ജില്ലാ പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതുകളം ബ്ലോക്കില്‍ നടക്കുന്ന ജില്ലാ കേരളോത്സവം കായിക മത്സരത്തോടെ തുടക്കമായി. മത്സരങ്ങള്‍ ഇന്ന് സമാപിക്കും. ചേപ്പാട്, ചിങ്ങോലി പഞ്ചായത്തുകളിലെ വിവിധ വേദികളില്‍ ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നും അഞ്ച് നഗരസഭകളില്‍ നിന്നുള്ള പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
എന്‍ടിപിസി ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്തമ്പി മേട്ടുതറ അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് പിഎംഡി യുപി സ്കൂള്‍, സികെ എച്ച്എസ്, ചേപ്പാട് സെന്റ് ജോര്‍ജ് പാരിഷ്ഹാള്‍, എന്നിവിടങ്ങളിലാണ് കലാമത്സരം. നങ്ങ്യാര്‍കുളങ്ങര എന്‍ടിപിസി ഗ്രൗണ്ടില്‍ കായിക മത്സരവും മുട്ടം മഹാദേവക്ഷേത്ര കുളത്തില്‍ നീന്തല്‍ മത്സരവും നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂളില്‍ ബാസ്ക്കറ്റ് ബോള്‍ മത്സരവും ചിങ്ങോലി പഞ്ചായത്തിലെ നങ്ങ്യാര്‍കുളങ്ങര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മെന്റല് മത്സരവും നടക്കുന്നു.
തിങ്കളാഴ്ച സമാപന സമ്മേളനത്തിന്റെ മുന്നോടിയായി വൈകിട്ട് മൂന്നിന് എന്‍ടിപിസി ജങ്ഷനില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ച് സമ്മളനവേദിയായ ഭൂവി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പിമേട്ടുതറ സമാനദാനം നടത്തും. സംസ്ഥാന യുവജന ബോര്‍ഡ് അംഗം സി.ആര് മഹേഷ് മുഖ്യപ്രഭാഷണം നടത്തും. വൈസ്പ്രസിഡന്റ്തമ്പി മേട്ടുതറ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: