സനാ:യെമനില്‍ അല്‍ ഖ്വയിദ ഭീകരര്‍ ബന്ദിയാക്കിയിരുന്ന യു.എസ്. മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. ലൂക്ക് സോമേഴ്സ് 33) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്.
ഒരു വര്‍ഷത്തോളം ഇയാള്‍ അല്‍ഖ്വയ്ദ ഭീകരരുടെ പിടിയിലായിരുന്നു. തടവില്‍ നിന്ന് സോമേഴ്സ് സഹായത്തിനായി അഭ്യര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കഴിഞ്ഞയാഴ്ച അല്‍ ഖ്വായ്ദ പുറത്തുവിട്ടിരുന്നു.
തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സോമേഴ്സിനെ കൊല്ലുമെന്ന് ഒരു തീവ്രവാദി പറയുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍ഖ്വയിദയുടെ യെമന്‍ പ്രദേശിക ഗ്രൂപ്പിന്റെതെന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു.
അതേസമയം ഇയാളെ ബന്ധിയാക്കിയിരുന്നതിനെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ലൂക്കിന്റെ സഹോദരിയാണ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. എന്നാല്‍ യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബ്രിട്ടനില്‍ ജനിച്ച സോമേഴ്സ് യെമനിലെ ഏതാനും പ്രാദേശിക പത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോമേഴ്സെടുത്ത ചിത്രങ്ങള്‍ ബി.ബി.സി. ഉള്‍പ്പടെയുള്ള വിദേശ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: