തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാന്‍ സ്ഥാപിത താല്പര്യക്കാര് ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഇത്തരക്കാരുടെ മുമ്പില്‍ മുട്ടുമടക്കാതെ നയം നയമായി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നയത്തില്‍ പ്രായോഗികമായ മറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തിനെതിരായി കെപിസി പ്രസിഡന്റിന്റെ പരസ്യ പ്രതികരണമായിരുന്നു ഇത്.
മദ്യനയം നടപ്പിലാക്കുകയെന്നത് യുഡിഎഫിന്റെ ഉറച്ച തീരുമാനമാണ്. കോടതി ഇടപെടലുകളും ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജനങ്ങളെ ദ്രോഹിച്ചുണ്ടാക്കുന്ന പണം വേണ്ടെന്ന നിലപാട് ആര്‍ജ്ജവത്തോടെ സ്വീകരിക്കണം.
മദ്യവും മയക്കുമരുന്നും സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഗൗരവകരമായ വിഷയങ്ങളാണ്. ഈ അവസ്ഥയിലാണ് മദ്യനിരോധനം നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. 418 ബാറുകള്‍ക്ക് നിലവാരമില്ലെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയ ഇടതുപക്ഷ സര്‍ക്കാരാണ് 731 ബാറുകള്‍ പൂട്ടിയ യുഡിഎഫിനെ കുറ്റംപറയുന്നത്.
ആരോപണം ഉന്നയിച്ച ബാറുടമകള്‍ക്ക് പോലും വിശ്വാസമില്ലാത്ത പ്രശ്നവും പൊക്കിപ്പിടിച്ചാണ് ഇടതുപക്ഷം സമരം നടത്തുന്നത്. ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്ന് കാണിച്ച് ഹൈക്കോടതി തന്നെ കേസ് തള്ളി. ബാറുടമകളുടെ വാദം ഉള്‍ക്കൊണ്ട ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. മദ്യനയത്തെ ആദ്യം അംഗീകരിച്ച പിണറായി വിജയന്റെ നിലപാട് മാറ്റം എന്തുകൊണ്ടെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രയ്ക്ക് തിരുവനന്തപുരത്തെ മാമത്ത് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: