കൊച്ചി: ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സ്, ഭാരതത്തിലെ 15 ടെലികോം സര്‍ക്കിളുകളില്‍ 35,000 ഹരിത സൈറ്റുകള്‍ സൃഷ്ടിക്കും. ഇത്തരം സൈറ്റുകളില്‍ ഡീസല്‍ ഉപയോഗവും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കും.
ഇന്‍ഡസ് ടവേഴ്സിന് രാജ്യത്ത് 1.14 ലക്ഷം ടവറുകളാണുള്ളത്. 54 ദശലക്ഷം ലിറ്റര്‍ ഡീസല്‍ ഉപഭോഗം പ്രതിവര്‍ഷം കുറയ്ക്കാനും അതുവഴി 140 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം ടവര്‍ പ്രദേശത്തിന്റെ 30 ശതമാനം ഇപ്രകാരം ഹരിത സൈറ്റുകള്‍ ആക്കി മാറ്റുമെന്ന് ഇന്‍ഡസ് ടവേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എസ് ശാന്താ രാജു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബിമല്‍ ദയാല്‍ എന്നിവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: