ആലപ്പുഴ: കുടിശിക തുക 2,450 കോടിയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനുവരി ഒന്നു മുതല്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് അറിയിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ധനകാര്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2,450 കോടി രൂപയുടെ ബില്ലുകളാണ് കുടിശികയായിട്ടുള്ളത്.
കുടിശിക നല്‍കണമെന്ന ഹൈക്കോടതി വിധികള്‍ പോലും സര്‍ക്കാര്‍ മാനിക്കുന്നില്ല. മരാമത്ത് വകുപ്പുകളുടെ പുനഃസംഘടന ആവശ്യപ്പെട്ട് ജനുവരി ഒന്ന് തിരുവനന്തപുരം ചീഫ് എന്‍ജിനീയറുടെ ഓഫീസുകളുടെ മുമ്പില്‍ ധര്‍ണ നടത്തും. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, ജില്ലാ പ്രസിഡന്റ്, പി.ആര്. അശോക് കുമാര്‍, മുഹമ്മദ് ഇസ്മയില്‍, എം.എസ്. നൗഷാദ് അലി, കെ.കെ. ശിവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: