ഇസ്ലാമബാദ്: പാക്കിസ്ഥാനിലുണ്ടായ സ്ഫോടന പരമ്പരയില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ ഏജന്‍സിയിലും നവാഗയ് തെഹ്സിലിലെ കരണി മേഖലയിലുമാണ് സ്ഫോടനം ഉണ്ടായത്.
കരണി മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഗ്രാമ പ്രതിരോധ കമ്മിറ്റിയില്‍ അംഗമായ സിറാജ് ഖാന് ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ഖൈബര്‍ ഏജന്‍സിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ തൗഹീദുള് ഇസ്ലാം സംഘത്തില്‍ അംഗമായ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: