ശ്രീനഗര്‍: കാശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ അഞ്ചു സൈനികരും രണ്ടു പോലീസുകാരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഏകദേശം നാലു പേര് അടങ്ങുന്ന ഭീകര സംഘം സൈനിക പോസ്റ്റിനു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.
ജമ്മു കാശ്മീരിലെ മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബര്‍ എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരില്‍ എത്താനിരിക്കെയാണ് ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: