ലാഹോര്‍: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായവര്ക്കെതിരെയുള്ള വിചാരണ പാക്കിസ്ഥാന് തീവ്രവാദവിരുദ്ധ കോടതി ഡിസംബര്‍ പത്തിലേക്ക് മാറ്റി. ഇന്നലെ വിചാരണ ആരംഭിക്കാനിരിക്കെ കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിചാരണ നീട്ടിയത്.
തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി കൗസര്‍ അബ്ബാസ് സെയിദിയാണ് കേസ് പരിഗണിച്ചിരുന്നത്. നവംബര്‍ 19നായിരുന്നു കേസില്‍ അവസാന വിചാരണ നടന്നത്. മൂന്ന് സാക്ഷികളേയും രണ്ട് പ്രതികളേയും അന്ന് വിസ്തരിച്ചിരുന്നു. ഇതു കൂടാതെ പാക്കിസ്ഥാന് സിന്ധ് പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ജമാഅത്ത് ഉദ്ദവയുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളും വിചാരണക്കായി ഹാജരാക്കിയിരുന്നു. ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍മാരായ സകീര്‍ റഹ്മാന് ലഖ്വി, അബ്ദുല്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, ഹമദ് അമിന്‍, സാദിഖ്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് അഞ്ജും എന്നിവര്‍ക്കെതിരെയാണ് പാക്കിസ്ഥാന് തീവ്രവാദവിരുദ്ധ കോടതിയില്‍ വിചാരണ നടന്നുവരുന്നത്.
2008 നവംബര്‍ 26നാണ് മുംബൈയില്‍ 10 പാക് ഭീകരര്‍ ആക്രമണം നടത്തിയത്. പിന്നീടുണ്ടായ വെടിവെപ്പില്‍ പാക് ഭീകരന് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും മറ്റ് ഒമ്പത് ഭീകരരെ കൊലപ്പെടുത്തുകയും ചെയതിരുന്നു. 166 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: