തിരുവല്ല: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 152 പോയിന്റോടെ കാവുംഭാഗം ദേവസ്വംബോര്‍ഡ് സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 176 പോയിന്റുളള എംജിഎം ഹൈസ്കൂ ളും ജേതാക്കളായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എസ്സി എസ്(136), എംജിഎം(126) എന്നീ സ്കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തി.
ഹൈസ്കൂള്വിഭാഗത്തി ല്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ്(115), ഇരുവെളളിപ്പറ സെന്റ്തോമസ് സ്കൂള്‍(96) എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. യുപിവിഭാഗത്തില്‍ തിരുമൂലവിലാസം(64), എംജി എം(63), നിരണം എംഎസ് എം(59)എന്നിവയും എല്‍പിയില്‍ എംജിഎം(49), കാവുംഭാഗം ജിഎല്‍പിഎസ്(35), തിരുമൂലവിലാസം(33) എന്നീ സ്കൂളുകളും യഥാക്രമം ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സംസ്കൃത കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കാവുംഭാഗം ദേവസ്വംബോര്‍ഡ് (66), തിരുമൂലപുരം എസ്എന്‍ വിഎസ്(60), യുപിവിഭാഗത്തി ല്‍ തിരുമൂലവിലാസം(90), നിരണം എംഎസ്എം(83), കാവുംഭാഗം ദേവസ്വംബോര്‍ഡ് (67) എന്നി സ്കൂളുകള്‍ ആദ്യ സ്ഥാനങ്ങലിലെത്തി. യുപി( അറബി)വിഭാഗത്തില്‍ ചാത്തങ്കരി എസ്എന്‍ഡിപിഎച്ച്എസ്(54), കടപ്ര സെന്റ്ജോര്‍ജ് യുപിഎസ്.(51), പരുമല സെമിനാരി സ്കൂള്‍(27), എല്‍പിയില്‍ കടപ്ര സെന്റ്ജോര്‍ജ്(41), പരുമല സെമിനാരി എല്‍പിഎസ്(31) എന്നീ സ്കൂളുകളാണ് ആദ്യസ്ഥാനങ്ങള്‍ നേടിയത്. സമാപന സമ്മേളനം കൗണ്‍സിലര്‍ ഉഷാരാജു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: