തിരുവല്ല: ചക്കുളത്തുകാവ് ദേ വീക്ഷേത്രത്തില് നാളെ നടക്കുന്ന പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. പൊങ്കാല ഇടുന്നതിനുള്ള അടുപ്പുകൂ ട്ടുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതുമുതല്‍ ഇവരുടെ ചൂ ഷണം ആരംഭിക്കുകയായി.
പാതയോരങ്ങളില്‍ കയര്‍കെട്ടി മു ന്‍കൂട്ടി സ്ഥലം ബുക്കുചെയ്യുന്ന സംഘം ഭക്തജനങ്ങള്‍ക്ക് സ്ഥ ലം വിട്ടുകൊടുത്താണ് ചൂഷ ണം തുടങ്ങുന്നത്. തറവാടക യായി ഭക്തരില്‍നിന്നും ഇവര്‍ വന്‍തുകകളാണ് ഈടാക്കുന്നത്. ഒരു അടുപ്പിനുള്ള സ്ഥലത്തിന് 100 രൂപമുതല്‍ 500 രൂപവരെ ഇക്കൂട്ടര്‍ കൈപ്പറ്റാറുണ്ട്. അടുപ്പ് കൂട്ടുന്നതിന് ആവശ്യമുള്ള ഇഷ്ടിക നല്‍കാനും ഇക്കൂട്ടര്‍ തയ്യാര്‍. പക്ഷേ ഇഷ്ടികയ്ക്ക് സ്വര്‍ണ്ണവില നല്‍കേണ്ടിവരും. മൂന്നു കട്ടകള്‍ക്ക് 60 മുതല്‍ 100 രൂപവരെയാണ് വി ല.
പൊങ്കാലയ്ക്ക് ശേഷം ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന ഇഷ്ടികകള്‍ ഇവര്‍തന്നെ ശേഖരിച്ച് വാഹനത്തില്‍ കടത്തി വില്‍ക്കുന്ന ഇനത്തിലും ലക്ഷങ്ങള്‍ കൊയ്യുന്നുണ്ട്. വാഹനപാര്‍ക്കിംഗിനുള്ള സ്ഥലം വഴിയരുകില്‍ കാട്ടിക്കൊടുത്തും പണം സമ്പാദിക്കുന്നുണ്ട്. വാ ഹനത്തിന്റെ വലുപ്പം അനുസരിച്ച് പാര്‍ക്കിംഗ് ഫീസിലും വലുപ്പം കൂടും. കലവും വിറ കും അടക്കമുള്ള പൊങ്കാല കിറ്റിന്റെ വ്യാപാരത്തിലും ചൂ ഷണമാണ് നടക്കുന്നത്. പൊ ങ്കാലയുടെ മറവി ല്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്ക്കെ തിരെ ക്ഷേത്രഭാരവാഹികളും ബന്ധപ്പെട്ട അധികാരികളും ശ്രദ്ധ ചെലുത്തണമെന്നതാ ണ് ഭക്തരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: