തിരുവല്ല: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം നാളെ നടക്കും. പുലര്‍ച്ചെ 4ന് നടക്കു ന്ന ഗണപതിഹോമത്തോ ടെ പൊങ്കാലദിന ദര്‍ശനം ആരംഭിക്കും. രാവിലെ 8ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന, 9ന് പൊങ്കാലയ്ക്കു തുടക്കംകുറിച്ച് ക്ഷേത്രശ്രീകോവിലില്നിന്നു പണ്ടാര അടുപ്പിലേക്കു മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും. മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിയിക്കും. എം.പി. വിരേന്ദ്രകുമാര്‍ എംപി പൊ ങ്കാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 11ന് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് അ ഞ്ഞൂറിലധികം വരുന്ന വേദപണ്ഡിതന്മാരുടെ കാര്‍മ്മികത്വത്തില്‍ പൊങ്കാല നിവേദ്യം നടത്തും. നിവേദ്യത്തിനുശേഷം ക്ഷേത്രത്തില്‍ ദിവ്യാഭിഷേക വും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 6ന് എംഎല്‍എ തോ മസ്ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സാസംകാരിക സമ്മേള നം ആഭ്യന്തരമന്ത്രി രമേശ് ചെ ന്നിത്തല ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം പി, ആര്‍എസ്എസ് സീമാജാഗരണ്‍മഞ്ച് അഖിലന്ത്യാ സെ ക്രട്ടറി എം. ഗോപാലകൃഷ്ണ ന്, ഗുരുവായൂര്‍ ദേവസ്വം മുന്അഡ്മിനിസ്ട്രേറ്റര് കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്രകാര്യദ ര്‍ശി രാധാകൃഷ്ണന്നമ്പൂതി രി അനുഗ്രഹപ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ദസമിതി ചെയര്മാന് ഡോ. സി.വി. ആ നന്ദബോസ് കാര്‍ത്തിക സ്തം ഭത്തില് അഗ്നി പ്രോജ്ജ്വൊലനം നടത്തും.
ക്ഷേത്രത്തിലെ പന്ത്രണ്ടുനൊയമ്പ് ഉത്സവം ഡിസംബര്‍ 16മുതല്‍ 27വരെ നടക്കും. ഡിസംബര്‍ 19ന് നാരീപൂജ. 26ന് കലശവും തിരുവാഭരണ ഘോഷയാത്ര എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: