പാലാ : ടിബി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമ ബിജോ ജോസിനും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തിന്റെ വിലയെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമത്തിന് പിന്നിലെന്ന് കടയുടമ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ആക്രമണത്തില്‍ സ്ഥാപനത്തിലെ ഉപകരണങ്ങള്‍ക്കും കേടുവരുത്തി. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട വീലു എന്നു വളിക്കുന്ന ആനന്ദിനും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വ്യാപാര സ്ഥാപനത്തില്‍ നടന്ന ഗുണ്ടാക്രമണത്തില്‍ വ്യാപാരി വ്യാവസായി സംഘടനകളുടെയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും പ്രതിഷേധിച്ചു. പാലായില്‍ നടന്ന യോഗത്തില്‍ മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, വി.സി. ജോസഫ്, ഔസേപ്പച്ചന്‍ തകടിയേല്‍, എം.ജി. മധുസൂദനന്‍, ജോസ് കുറ്റിയാനിമറ്റം, ജയേഷ് പി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: