ആലപ്പുഴ: പരിസ്ഥിതിയുടെയും സമുഹത്തിന്റെയും നിലനില്‍പ്പിന് ഫ്ളക്സ് ബോര്‍ഡ്, പ്ലാസ്റ്റിക്ക് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന കരിമരുന്നു പ്രയോഗം (വെടിക്കട്ട്) എന്നിവ ഒഴിവാക്കണമെന്ന് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും അഭിപ്രായപ്പെട്ടു. മനുഷ്യര്‍ക്കു മാത്രമല്ല പക്ഷിമൃഗാദികള്‍ക്കുപോലും ദോഷം ചെയ്യുന്ന വെടിക്കെട്ടുകള്‍ കെട്ടിടങ്ങള്‍ നിലം പതിക്കുകയും സമീപത്ത് കെട്ടിടങ്ങള്‍ക്ക് ഇളക്കം തട്ടുകയും ചെയ്യും ഇതു കൂടി കണക്കിലെടുത്താണ് വെടിക്കെട്ടു ദൈനംദിന വെടിവഴിപാടായി നടത്തുന്ന കതിനാ വെടിയും വേണ്ടെന്നു തീരുമാനിച്ചതെന്ന് അവര്‍ അറിയിച്ചു. സമാന സാഹചര്യത്തില്‍ നാലു വര്‍ഷം മുന്‍പ് ക്ഷേത്രത്തില്‍ ആനയെഴുന്നള്ളിപ്പും നിര്‍ത്തിയിരുന്നു. മൃഗങ്ങളുടെയും മിണ്ടാപ്രാണികളുടെയും രക്ഷ കണക്കിലെടുത്താണ് തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന ചക്കുളത്തുകാവില്‍ പൊങ്കാല, 16 മുതല്‍ 27 വരെ നടക്കുന്ന പന്ത്രണ്ടുനോയമ്പു മഹോത്സവം എന്നിവയ്ക്കും പ്ലാസ്റ്റിക്ക് ഉപയോഗം കര്‍ശനമായി ഒഴിവാക്കാന്‍ ആവശ്യമായ ബോധവത്കരണവും ജാഗ്രതാസമിതിയും പ്രത്യേകം രൂപികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: