മാരാരിക്കുളം: കാട്ടൂരില്‍ ദുരൂഹസാഹചര്യത്തില്‍ കട കത്തിനശിച്ചു. കാട്ടൂര്‍ ജങ്ഷനിലെ അര്ത്തുശേരി സാജുവിന്റെ ഉടമസ്ഥതയിലുള്ള അര്ത്തുശേരി സ്റ്റേഷനറി ആന്‍ഡ് ഹാര്ഡ്വേര് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനാവിഭാഗമെത്തിയാണ് തീയണച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ക്കു പുറമെ സ്വാശ്രയസംഘത്തിന്റെ 7,500 രൂപയും സംഘത്തിന്റെ രേഖകളും കത്തിനശിച്ചു. ഷട്ടര്‍ പിടിപ്പിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് ഉടമ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ട്. മണ്ണഞ്ചേരി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: