ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുദശാബ്ദത്തിലേറെയായി ശുചീകരണ ജോലികള്‍ ചെയ്തിരുന്നവരെ കഴിഞ്ഞദിവസം ആശുപത്രി സൂപ്രണ്ട് യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് കേരള സ്റ്റേറ്റ് ക്ലീനിങ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കൃഷ്ണമ്മാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിരസ്വഭാവമുള്ള ജോലി ചെയ്യുന്നവരോടു ജോലി ചെയ്യേണ്ടെന്ന് പറയുന്നത് വ്യവസായ തര്‍ക്ക നിയമപ്രകാരം തെറ്റാണ്. 2010ലെ ഉത്തരവില്‍ നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ തൊഴിലാളി വിരുദ്ധ നയം തിരുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്കി.
തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ എട്ടു തൊഴിലാളികളോട് ജോലിക്കു കയറേണ്ടെന്ന് സൂപ്രണ്ട് നിര്‍ദേശിക്കുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനത്തിനൊപ്പം നഴ്സിങ് അസിസ്റ്റന്റിന്റെ അധിക ജോലി കൂടി ചെയ്തവരോടു അധികൃതര്‍ ഈ ക്രൂരത കാട്ടിയത്. മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് വി.എസ്. രാജേന്ദ്രന്, വര്‍ക്കിങ് സെക്രട്ടറി ബിന്ദു രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: