ചേര്‍ത്തല: ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ജയലക്ഷ്മിക്ക് സ്കൂള്‍ അധികൃതര്‍ സ്വീകരണം നല്കി. വീട്ടിലിരുന്ന് പാടിയ പാട്ട് യു ട്യൂബില്‍ ഹിറ്റായതോടെയാണ് ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രശസ്തിയിലേക്ക് കുതിച്ചത്. യു ട്യൂബിലെ പാട്ട് സീടീവിയാണ് പുറം ലോകത്തെത്തിച്ചത്. തുടര്‍ന്ന് ചാനലിന്റെ സഹകരണത്തോടെ ജയലക്ഷ്മി ഉത്തരേന്ത്യ മുഴുവന്‍ പര്യടനം നടത്തി കൈ നിറയെ വാഗ്ദാനങ്ങളുമായി ആണ് മടങ്ങിയെത്തിയത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് പാട്ടുപാടുവാനുള്ള വാഗ്ദാനങ്ങള്‍ ഈ കൊച്ചുകലാകാരിയെ തേടിയെത്തിയിട്ടുണ്ട്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജയലക്ഷ്മിയെ അദ്ധ്യാപകരും സഹപാഠികളും വരവേറ്റത്. സ്കൂളില്‍ നടന്ന അനുമോദനസമ്മേളനം നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം. ജയശങ്കര്‍, ഗീതാ പുളിക്കല്‍, എച്ച്എം: സി.ഡി. ഫിലിപ്പോസ്, നീനു എസ്. പത്മം, എം.വി. വിക്രമന് നായര്‍, വി.എ. സ്റ്റാലിന്, എസ്. ധനപാല്‍, തങ്കമണിയമ്മാള് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: