പാലക്കാട്: ദേശീയപാതവഴി കടത്താന്‍ ശ്രമിച്ച 1250 ലിറ്റര്‍ സ്പിരിറ്റ് സൗത്ത് പോലീസ് പിടികൂടി. മണപ്പുള്ളിക്കാവ് ദേശീയ പാതക്കുസമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരാണ് വിവരം നല്‍കിയത്.
ഇന്നലെ വൈകുന്നേരം 6.30നാ ണ് സ്പിരിറ്റും കടത്താനുപയോഗിച്ച സ്കോര്‍പിയോ (കെ എല്‍ 04 ഡി 359) കാറും 35 ലിറ്റര്‍ വീതം കൊള്ളുന്ന 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റും പോലീസ് പിടികൂടിയത്. പോ ലീസ് സാന്നിധ്യം മനസ്സിലാക്കി യ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. സമീപവാസികളുടെ സഹായത്തോടെയാണ് പോലീസിന് വിവരം ലഭിച്ചത്. വാളയാര്‍ ചെക്ക്പോസ്റ്റുവഴി കടന്നെത്തിയതാണ് ആലപ്പുഴ രജിസ്ട്രേഷനുള്ള സ്കോര്‍പ്പിയോ എന്നു കരുതുന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: