പാലക്കാട്: വിജയവാഡയില്‍ നടന്ന 30-മത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ കിരീടം നേടിയ കേരള ടീമിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി.എന്‍. കണ്ടമുത്തന്‍, പാലക്കാട് നഗരസഭാ ചെയര്മാന് പി.വി. രാജേഷ്, സംസ്ഥാന അത്ലറ്റിക് അസോസിയേഷന് ജോയിന്റ് സെക്രട്ടറി എം. രാമചന്ദ്രന്, മെമ്പര്‍മാരായ കെ.എ. സ്റ്റാന്‍ലി ജെയിംസ്, പി.ആര്. അശോകന്, സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി എം. വേലായുധന്‍കുട്ടി, ട്രഷറര്‍ പി.സി. അലക്സ്, എ.കെ. അശോകന്, സുരേഷ് കുമാര്‍, അല്ലി കുര്യാക്കോസ്, ശ്രീകുമാര്‍, കുഞ്ഞികൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം. മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: