ആലപ്പുഴ: രൂപതാ മാനേജ്മെന്റെ മാനുഷിക പരിഗണന കാട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിശ്ചിത ഫോമില്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞ് നിയമനം നല്‍കാതിരിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. ഭാര്യയും മകളും അകാലത്തില്‍ മരിച്ച അംഗപരിമിതന്റെ മകന് ഉടന്‍ ആശ്രിതനിയമനം നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു.
അര്‍ത്തുങ്കല്‍ സ്വദേശി പി.ജെ. മാര്ട്ടിന് ആലപ്പുഴ രൂപതാ മാനേജര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മാര്‍ട്ടിന്റെ ഭാര്യ റ്റി.ഐ. പെര്പ്പെത്വ ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള മാരാരിക്കുളം സെന്റ് അഗസ്ത്യന്‍സ് ഹൈസ്കൂളില്‍ അദ്ധ്യാപികയായിരിക്കെ മരിച്ചു. മകള്‍ അസുംത നിസിമോള്‍ക്ക് ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയെങ്കിലും നിയമനം ലഭിക്കുന്നതിന് മുമ്പ് മകളും മരിച്ചു.ഇതേത്തുടര്‍ന്ന് പ്ലസ് ടു പാസായ മകന് ആശ്രിതനിയമനം നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ജോലി ലഭിച്ചില്ലെന്ന് പരാതിയില്‍ പറഞ്ഞു. മാനേജര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പരാതിക്കാരന് രേഖകള്‍ നിശ്ചിത ഫോമില്‍ സമര്‍പ്പിക്കാത്തതാണ് കാരണമെന്ന് പറയുന്നു.
പരാതിക്കാരന് അംഗപരിമിതനാണ്. ഭാര്യയും മകളും അകാലത്തില്‍ മരിച്ചു. പരാതിക്കാരന് ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ല. പ്ലസ് ടു പാസായ മകന് ജോലി കിട്ടിയില്ലെങ്കില്‍ കുടുംബം ദുരിതത്തിലാവുമെന്ന് ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ നിയമപരമായ ബാദ്ധ്യതയെക്കാള് മാനേജ്മെന്റ് മാനുഷിക പരിഗണന കാണിക്കണമെന്നും കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറിയതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: