നിന്റെ ചുംബനം വെറുമൊരു
സ്നേഹ മുത്തമെന്ന് നീ
പറഞ്ഞെങ്കിലും
എന്റെ കവിളിലെ
മാര്ദ്ദവത്വത്തില്
അവശേഷിച്ച മുദ്രയുടെ
ഉഷ്ണവും നനവും ഞാന്‍
കഴുകിക്കളഞ്ഞു.
അതിനെനിക്ക് ചൂടും തണുപ്പുമുള്ള
വലിയൊരു ജലാശയം വേണ്ടി വന്നു.
പൊള്ളുന്ന താപത്തിലും ശൈത്യത്തിലും
ഞാനുരുകി.
തളര്‍ന്നും വേച്ചു വീണും
കാഴ്ചകള്ക്കപ്പുറത്തും ഇപ്പുറത്തും
പലതും വീണുടയുന്നതറിഞ്ഞും
ഞാനലറിച്ചിരിച്ചു.
ഉരുകിയൊലിക്കാന് കണ്ണീരില്ലെന്ന
തിരിച്ചറിവു കൊണ്ടു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: