തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിച്ച് അഴിമതി ചെയ്യുവാന്‍ അവസരമൊരുക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
ഭീഷണിയും ശിക്ഷയുംകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടൈന്നും അദ്ദേഹം പറഞ്ഞു.വി ശിവന്‍കുട്ടി എം എല്‍ എയെ സസ്പെന്‍ഡ് ചെയ്ത നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരനായ മന്ത്രി കെ.എം മാണിയെ സംരക്ഷിക്കുകയാണ്. മാണിയെ രക്ഷിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം.
ടൈറ്റാനിയം, പാമോയില്‍ തുടങ്ങി ടി.ഒ സൂരജ് വരെയെത്തി നില്ക്കുന്ന അഴിമതി പരമ്പരകളുടെ നാഥനായി ഉമ്മന്‍ ചാണ്ടി മാറിയെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: