ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞു കയറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഭീകരരുടെ പദ്ധതി. എന്നാല്‍ കുപ് വാര ജില്ലയിലെ നൗഗണ് സെക്ടറില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത സൈന്യം മൂന്നു ഭീകരരെ വധിക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഭീകരരുടെ നുഴഞ്ഞു കയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് മൂന്നാമത്തെ നുഴഞ്ഞു കയറ്റ ശ്രമമായിരുന്നു. മൂന്നു തവണയും സൈന്യം ശക്തമായി തിരിച്ചടിച്ച് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടസ്സപ്പെടുത്തിയിരുന്നു. കുപ് വാര ഉള്‍പ്പെടെ 18 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: