മൂവാറ്റുപുഴ: ആയുധം താഴെ വച്ച് സിപിഎം ആശയസംവാദത്തിന് തയ്യാറാകണമെന്ന് ബിജെപിദേശീയ നിര്‍വ്വാഹകസമിതിയംഗം അഡ്വ. ജോര്‍ജ്ജ് കുര്യന് പറഞ്ഞു. മൂവാറ്റുപുഴയില്‍ നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കതിരൂര്‍ മനോജ് വധകേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ സിപിഎമ്മുകാര്‍ പേടിച്ചുവിറച്ചു. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെ ആശയപരമായി നേരിടുമെന്നും രാജ്യ സ്നേഹമെന്തെന്ന് കമ്മ്യൂണിസ്റ്റ്കാര് ബിജെപിയില്‍ നിന്നും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു
രാജ്യത്തിന് നട്ടെല്ലുള്ളതും ഇച്ഛാശക്തിയുമുള്ള പ്രധാനമന്ത്രിയെയാണ് ലഭിച്ചിരിക്കുന്നത്. ജന്‍ധന്‍ യോജനയ്ക്ക് വ്യാപകമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാതലത്തിലും വികസന പദ്ധതികളുമായി മുന്നേറുമ്പോള്‍ കേരളത്തിന് അതിനൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ല. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഐഐടി കൊണ്ടുവരാന്‍ സാധിച്ചില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത് അനുവദിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ എഐഐഎംഎസ് ഡോക്ടര്‍ ഹര്ഷവര്ദ്ധന് പ്രഖ്യാപിച്ചു. ഇതിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്കാന് കേരളത്തിന് സാധിച്ചില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കേരളത്തിനായില്ല. അഴിമതിയില്‍ മുങ്ങികുളിച്ച കേരളസര്‍ക്കാരിന് കേന്ദ്രവികസന നയങ്ങള്‍ക്ക് പിന്നാലെ പോലും എത്താന്‍ സാധിക്കുന്നില്ല. കേരളത്തില്‍ മാറ്റം അനിവാര്യമാണ്. പശ്ചിമബംഗാളില്‍ അതിന് തുടക്കം കുറിച്ച കഴിഞ്ഞു. വന്‍ മുന്നേറ്റമാണ് അവിടെ ബിജെപി നടത്തുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവായ കൃഷ്ണപിള്ളയ്ക്ക് പണികൊടുക്കുന്ന തിരക്കിലാണ് സഖാക്കള്‍.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാനസമിതിയംഗം അഡ്വ. എസ്. ജയസൂര്യ ആമുഖ പ്രസംഗം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി സ്വാഗതം പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ പി.എം. വേലായുധന്, ശ്യാമള.എസ്.പ്രഭു, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി.സാബു, ദേശീയസമിതിയംഗങ്ങളായ നെടുമ്പാശ്ശേരി രവി, പി.പി. സാനു, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മേഖല സെക്രട്ടറി എം.എന്‍. ഗംഗാധരന്, സംസ്ഥാനസമിതിയംഗങ്ങളായ അഡ്വ. കെ.ആര്. രാജഗോപാല്‍, അഡ്വ. പി.കൃഷ്ണദാസ്, രശ്മിസജി, അഡ്വ. എ.കെ. നസീര്‍, പി.പി.സജീവ്, വി.കെ. സുദേവന്, മേഖല സംഘടനാ സെക്രട്ടറി എം.കെ. ധര്മ്മരാജന്, ബിസിനസ്സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. അജിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മേഖല വൈസ്പ്രസിഡന്റ് എം.കെ. സദാശിവന്, മേഖല സെക്രട്ടറി കെ.എസ്. രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് കെ.പി. രാജന്, ജില്ലാ സെക്രട്ടറിമാരായ കെ.അജിത്ത്കുമാര്‍, എം.എ. ബ്രഹ്മരാജ്, ജില്ലാ വൈസ്പ്രസിഡന്റ് സരളപൗലോസ്, ജില്ലാ സെക്രട്ടറിമാരായ സഹജ ഹരിദാസ്, ലത ഗംഗാധരന്, ഗിരിജ ലെനിന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, ജില്ലാ സെക്രട്ടറിഷാലി വിനയന്, ജില്ലാ വൈസ്പ്രസിഡന്റുമാരായ എന്‍. സജികുമാര്‍, ടി.പി. മുരളി, എന്‍.എം. വിജയന്, എം.രവി, ജില്ലാ ട്രഷറര്‍ പി.എസ്. ഷമ്മി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രികരാജന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെയ്സണ്‍ എളംകുളം, എസ് സി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് പി.സി. കൃഷ്ണന്, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ കാശിനാഥ്, ഇ.എസ്. പുരുഷോത്തമന്, ബാലചന്ദ്രന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ത്രേസ്യാമ ടീച്ചര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്‍.എല്‍.ജെയിംസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി നെല്‍സണ്‍, മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്, നിയോജകമണ്ഡലം സെക്രട്ടറിമാരായ ടി. ചന്ദ്രന്, അജീവ് കല്ലിങ്കല്‍കുടിയില്‍, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് ബി. രമേശ് കാവന, നിയോജകമണ്ഡലം ട്രഷറര്‍ കെ.എം. സിനില്‍, കൗണ്‍സിലര്‍മാരായ ആശ അനില്‍, പി. പ്രേംചന്ദ്, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ദീപക്.എസ്., നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആര്. ജയറാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: