കലയന്താനി : ബിജെപി ആലക്കോട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ 60ഓളം പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി.
ബിജെപി ആലക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പി. പ്രബീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ പി.എ. വേലുക്കുട്ടന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. അജി, വൈസ് പ്രസിഡന്റ് ബിജു നെല്ലാനിക്കല്‍, ജന. സെക്രട്ടറി സുശീലന് നായര്‍, സെക്രട്ടറി സുരേഷ് കണ്ണന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി അന്നമ്മ കുരുവിള, കര്‍ഷകമോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി സുരേഷ് നാരായണന്, സെക്രട്ടറി ശ്രീജേഷ്, വെള്ളിയാമറ്റം ബിജെപി പ്രസിഡന്റ് ഗിരീഷ്, പഞ്ചായത്ത് സമിതി ജന. സെക്രട്ടറി പി.കെ. രാധാകൃഷ്ണന്, ഹരികുമാര്‍, കെ.കെ. ശ്രീധരന്, ജോയി കൊട്ടാരത്തില്‍, ഗാംഗോ ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: