പാലക്കാട്: മലമ്പുഴ ഡാം പരിസരത്ത് കച്ചവടം നടത്തിയിരുന്നവരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം കടകള്‍ നല്കാന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് പാലക്കാട് ജില്ലാ കളക്ടര്‍ക്കും മലമ്പുഴ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നിര്‍ദ്ദേശം നല്കി.
ഡാം പരിസരത്ത് ശീതളപാനീയവും ചായയും കാപ്പിയും നാടന്‍ ഭക്ഷ്യവസ്തുക്കളും വില്ക്കുന്നവരെ പൂന്തോട്ട നവീകരണത്തിന്റെ പേരില്‍ പുറത്താക്കിയെന്ന പരാതിയിലാണ് നടപടി.. പകരം സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. 15 ഏക്കറുള്ള കാര്‍ പാര്‍ക്കില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടിവെള്ളത്തിനുവേണ്ടി അലയുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലെ വെള്ളവും വൈദ്യുതിയും മുന്നറിയിപ്പ് കൂടാതെ വിഛേദിച്ചു. പൂന്തോട്ടത്തിനകത്ത് പ്രവര്‍ത്തിക്കുന്ന കാന്റീന് കരാറുകാരാണ് ഇതിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു. മലമ്പുഴ കാരക്കാട് സ്വദേശി കെ.എം. ഗംഗാധരനാണ് പരാതി സമര്‍പ്പിച്ചത്.
കമ്മീഷന് പാലക്കാട് ആര്.ഡി.ഒ യില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ മാറ്റിയത് ഡാം സുരക്ഷയുടെ ഭാഗമായാണെന്ന് വിശദീകരണത്തില്‍ പറയുന്നു.
സ്ഥലവും റിസര്‍വോയറും കേന്ദ്രജല കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സംരക്ഷിത സ്മാരകമാക്കിയെന്നും വിശദീകരണത്തിലുണ്ടെന്ന് കമ്മീഷന്റെ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: