ന്യൂദല്‍ഹി: ഐഎസ്ഐഎസില്‍ ചേര്‍ന്ന് ജിഹാദിന് പോയ ശേഷം തിരികെ മുംബൈയിലെത്തിയ അരിഫ് മജീദ് തന്നെ ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. മറ്റ് മൂന്നു പേര് ഇപ്പോഴും ഇറാഖില്‍ തുടരുന്നുണ്ട്. എന്‍ഐഎ കേന്ദ്രങ്ങളാണ് അരിഫിനെ ചോദ്യം ചെയ്തു വരുന്നത്.
മജീദിന്റെ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തി വരികയാണ്. ഇയാളുമായി ബന്ധമുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എന്‍ഐഎ അറിയിച്ചു. യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് മജീദ് എന്‍ഐഎയോട് വ്യക്തമാക്കിയത്. മാത്രമല്ല പോരാളികള്‍ വേണ്ട സേവനങ്ങള്‍ ചെയ്യാനാണ് ഇയാളെ നിയോഗിച്ചരുന്നതത്രെ.
എന്നാല്‍ പരിശീലനത്തനത്തിനിടെ വെടികൊണ്ട് തനിക്ക് പരിക്കേറ്റെന്നും മൂന്നു ദിവസത്തിനു ശേഷമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് മജീദ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. തന്നെയും മൂന്ന് സുഹൃത്തുക്കളെയും എകെ 47, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
ഐഎസ്ഐഎസ് ഭീകരര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായും അവിടെ നടക്കുന്നത് വിശുദ്ധ യുദ്ധമല്ലെന്നും വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന പ്രവര്‍ത്തനങ്ങളല്ല അവര്‍ നടത്തുന്നതെന്നുമാണ് മജീദ് എന്‍ഐഎയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: