തലയോലപ്പറമ്പ്: വെള്ളൂര്‍-മറവന്തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തട്ടാവേലി പാലത്തിലൂടെയുള്ള ഗതാഗതത്തിന് സാധ്യതകള്‍ ഏറെ. 2001ല്‍ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തതാണ് തട്ടാവേലിപാലം. കേരളത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ പാലം. എന്നാല്‍ പതിമൂന്ന് വര്‍ഷമായിട്ടും 210 മീറ്റര്‍ നീളം മാത്രം വരുന്ന അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച് പാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഈ പാലത്തിന് അനുബന്ധമായ റോഡുകള്‍ വികസിച്ചാല്‍ കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗത കുരുക്കുകളില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ്, കോട്ടയം ഭാഗത്തേക്ക് എത്തിച്ചേരുവാന്‍ കഴിയും.
തൃപ്പൂണിത്തുറ, മുളംന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ക്ക് കോട്ടയം എറണാകുളം ജില്ലകളുടെ അതിര്‍ത്തിയായ നീര്പ്പാറയില് നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ കരിപ്പാടം തട്ടാവേലി വഴിവന്ന് പാലാംകടവ് വഴിതലയോലപ്പറമ്പ് ജംഗ്ഷനില്‍ നിന്നും കോറിക്കല് എട്ടുമാന്ന്തുത്ത് ആയാംകുടി, കല്ലറ, നീണ്ടൂര്‍ വഴി മെഡിക്കല്‍ കോളജിലേക്ക് നീണ്ടൂര്‍ ആര്‍പ്പൂക്കര വഴി കോട്ടയത്തേക്കും പോകുവാന്‍ കഴിയും.
എടക്കാട്ടുവയല്‍, ആരകുന്നം, കളമ്പൂര് ഭാഗത്തുള്ളവര്‍ക്ക് വട്ടപ്പാറവഴിവന്ന് തോന്നല്ലൂര്‍, പുലിമുഖം പാലംകടന്ന് തട്ടവേലി പാലം വഴി കോട്ടയത്തിന് പോകുവാന്‍ കഴിയും. ഇത് യാത്രകാര്‍ക്ക് ഏറെ സമയ, ഇന്ധന ലാഭം ഉണ്ടാകും. എന്ന് മാത്രമല്ല ഏറ്റുമാനൂര്‍-എറണാകുളം റോഡിലും എം.സി.റോഡിലും ഇപ്പോള്‍ ഉണ്ടാകുന്ന വാഹന ബാഹുല്യം കുറക്കുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും കഴിയുമെന്നും യാത്രകാര്‍ പറയുന്നു.
140 മീറ്റര്‍ ദൂരമുള്ള റോഡിന്റെ വികസനത്തിനായി സ്ഥലം കണ്ടെത്തുന്നതിന് 13 വര്‍ഷമായി കഴിഞ്ഞില്ലായെന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: