മുഹമ്മ: തിരൂരില്‍ നടന്ന സ്കൂള്‍ ശാസ്ത്രമേളയില്‍ മുള ഉപയോഗിച്ച് നിരവധി കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ച് പതിനൊന്നുകാരി താരമായി. മുഹമ്മ കെ.പി.മെമ്മോറിയല്‍ യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മി മൂന്ന് മണിക്കൂര്‍ കൊണ്ട് ഒന്‍പതിനം കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ച് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തിനര്‍ഹയായി. മണ്ണഞ്ചേരി കാവുങ്കല്‍ കുന്നേവെളി റെജിമോന്- അനി ദമ്പതികളുടെ മകളാണ്. മീന്‍ പിടിക്കുന്ന ഒറ്റാല്, ബാംബു കര്ട്ടണ്, ചായകപ്പ്, പൂന്തട്ട്, പെന്‍ബോക്സ്, ബ്രഷ് സ്റ്റാന്‍ഡ്, ഫ്ളവര്‍ സ്റ്റാന്‍ഡ് തുടങ്ങിയ ഉത്പന്നങ്ങളാണ് ലക്ഷ്മി നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ ലക്ഷ്മിക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍ സഹോദരന് വിനയനും കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ച് എ ഗ്രേഡ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: