ചേര്‍ത്തല: എന്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ത്തല താലൂക്ക് യൂണിയന് സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം സമുദായ ഐക്യത്തിന്റെ കരുത്തു വിളിച്ചോതുന്നതായി. പതിനായിരങ്ങളാണ് സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് തന്നെ ദേവീ ക്ഷേത്ര മൈതാനം നിറഞ്ഞുകവിഞ്ഞു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും മറ്റു എന്‍എസ്എസ് നേതാക്കളെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മരുത്തോര്‍വട്ടം കവലയില്‍ നിന്നും സ്വീകരിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ഓഫീസില്‍ നിന്നും വാദ്യമേളങ്ങളുടെയും പതാകയേന്തിയ വനിതകളുടെയും അകമ്പടിയോടെ സമ്മേളനം നഗരിയില്‍ എത്തിച്ചു.
എന്‍എസ്എസിനെ ചിലര്‍ വിമര്‍ശിക്കുന്നത് സ്വന്തം രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. എന്‍എസ്എസിന്റെ പ്രവര്‍ത്തനശൈലി മനസിലാക്കുന്നവര്‍ ഇതിനു മുതിരില്ല. മുന്നോക്ക സമുദായങ്ങളെ പൂര്‍ണമായി അവഗണിക്കുന്നതാണ് സര്‍ക്കാരിന്റെ പല നിലപാടുകളും. എന്‍എസ്എസിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് പലപ്പോഴും ഇതിനു മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ട്.
തെറ്റു തെറ്റാണെന്നു പറയാനാണു എന്‍എസ്എസ് ശരിദൂരം നയം സ്വീകരിക്കുന്നത്. ഇങ്ങനെ രാഷ്ട്രീയ കക്ഷികളെ നിലയ്ക്കു നിര്‍ത്തിയ ചരിത്രം എന്‍എസ്എസിനുണ്ട്. രാഷ്ട്രീയക്കാര്‍ ശരിയായ വഴിയേ വരുമ്പോള്‍ ഇവരുമായി സമദൂരം തുടരുകയും ചെയ്യും. വിദ്യാഭ്യാസ അവകാശ നിയമം എന്‍എസ്എസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇതു മറ്റു ഹിന്ദു സമുദായങ്ങള്‍ക്ക് ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റബര്‍ വിലയിടിവു സംബന്ധിച്ച് പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ എത്തിയാല്‍ എല്ലാ കാര്യങ്ങള്‍ക്കും നടപടിയുണ്ടാകുമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. പങ്കജാക്ഷപണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, ഹരികുമാര്‍ കോയിക്കല്‍, കെ.ജി. ചിന്താര്‍മണി, ജെ. സരോജിനിയമ്മ, എന്‍. മാധവിയമ്മ, രാധാകൃഷ്ണ പണിക്കര്‍, ഡോ. സി.ആര്. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍നായര്‍ സ്വാഗതവും കണ്‍വീനര്‍ ജി. രാജശേഖരന്‍നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: