ശബരിമല: ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പ്രകാരം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷ്യല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ കെ. ബാബുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ ടി. ആര്. രാമചന്ദ്രന് നായര്‍, പി. വി. ആഷ എന്നിവരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡല മകരവിളക്ക് ഉത്സവ കാലത്തും മാസപൂജ സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്. ശബരിമല തീര്‍ഥാടകര്‍ പ്രധാനമായും വന്നിറങ്ങുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ടാക്സി കൗണ്ടര്‍ തുടങ്ങിയത് അയ്യപ്പ ഭക്തര്‍ക്ക് ഏറെ ഗുണകരമാകും.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കുകള്‍: ടാക്സി കാര്‍, ടൂറിസ്റ്റ് ടാക്സി കാര്‍, അംബാസിഡര്‍, ഇന്‍ഡിക്ക, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും-2800(സീറ്റിംഗ്-1 + 4 ), 3100 (സീറ്റിംഗ്-1 + 6 ). ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2200, 2500. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-2900, 3300. ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)- 2400, 2700.
ടവേര,സ്കോര്‍പ്പിയോ, ഇന്നോവ (സീറ്റിംഗ്-1 + 7 )ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 3300, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2745. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-3500, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)2860.
മഹീന്ദ്ര ജീപ്പ്(കമാന്‍ഡര്‍), ടാറ്റാ സുമോ, ടയോട്ട ക്വാളിസ്, ക്രൂസിയര്‍, മഹീന്ദ്ര വാന്‍(സീറ്റിംഗ്-1 + 9) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 3620, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-2645. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-4025, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)2990.
ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 12 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 4400, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3000. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-4800, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)3100.
ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 14 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 5060, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3335. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-5405, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)3910.
ടെമ്പോ ട്രാവലര്‍(സീറ്റിംഗ്-1 + 17) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 6325, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3565. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-7015, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)4025.
മിനി ബസ് (20 സീറ്റ്-1 + 19 ) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 6440, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-3680. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-7245, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)4140.
മിനി ബസ് (28 സീറ്റ്-1 + 27) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 7300, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-4500. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-8000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)5400.
മിനി ബസ് (സീറ്റിംഗ്-1 + 33) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 7800, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-6100. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-8100, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)6250.
ബസ്(സീറ്റിംഗ്-1 + 49) -ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെയും തിരിച്ചും- 12000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം-7600. ചെങ്ങന്നൂരില്‍നിന്നും പമ്പ വരെയും (എരുമേലി വഴി) തിരിച്ചും-13000, ചെങ്ങന്നൂരില്‍ നിന്നും പമ്പ വരെ മാത്രം(എരുമേലി വഴി)9100. എല്ലാ സര്‍വീസുകളുടെയും ബാറ്റ 300 രൂപയാണ്. മേല്‍ നിരക്കുകള്‍ പരമാവധി 30 മണിക്കൂര്‍ വരെയാണ് പ്രാബല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: