ആലപ്പുഴ: പി. കൃഷ്ണപിളള സ്മാരകം തകര്‍ത്തവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിലൂടെ സംസ്ഥാന പോലീസിനെ സിപിഎം പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് വ്യക്തമായതായി മന്ത്രി രമേശ് ചെന്നിത്തല. ജനപക്ഷയാത്രയ്ക്ക് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെക്കുറിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ചുമിനിട്ടിനുളളില് തന്നെ സിപിഎം ജില്ലാ കമ്മറ്റി പ്രതികളായ പ്രവര്‍ത്തകരെ പുറത്താക്കിയതിലൂടെ പോലീസിലുളള സംതൃപ്തിയാണ് അവര്‍ പ്രകടപ്പിച്ചതെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തനിക്കിത് സന്തോഷം പകരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: