ന്യൂദല്‍ഹി: കേരളത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പരസ്യമായി എതിര്‍ക്കുന്നവര്‍ കേന്ദ്രത്തില്‍ ആനുകൂല്യങ്ങള്‍ നേടാനായി നെട്ടോട്ടം ഓടുന്നു. സിവില്‍ സര്‍വ്വീസുകാര്‍ മുതല്‍ സ്വാമിമാരും പുരോഹിതന്മാരും വരെയുണ്ട് ഇക്കൂട്ടത്തില്‍. സിവില്‍ സര്‍വ്വീസിലുള്ളവര്‍ കേന്ദ്രത്തില്‍ ഉന്നത പദവിക്കായിട്ടാണ് മുട്ടുന്നതെങ്കില്‍ കേരളത്തിലെ നേതൃത്വത്തെ അവഗണിച്ച് നേരിട്ട് കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ഉണ്ടാക്കുകയാണ് മറ്റുചിലരുടെ ലക്ഷ്യം.
മധ്യപ്രദേശ് കേഡറിലുള്ള മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെടാന്‍ ശക്തമായ നീക്കമാണ് നടത്തുന്നത്. ക്രിസ്ത്യന്‍ നാടാരായ ഇയാള്‍ അത് മറച്ചുവച്ച് ബന്ധുവായ ആര്‍എസ്എസ് നേതാവിന്റെ പേര് ഉപയോഗിച്ചാണ് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമ്മുകാശ്മീര്‍ കേഡറിലുള്ള മുസ്ലിം ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇയാളുടെ ഭാര്യ. മധ്യപ്രദേശ് കേഡറാണെങ്കിലും കേരളത്തിലാണ് വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്.
കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇദ്ദേഹത്തിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ക്രൈസ്തവ ലോബിക്ക് ഏറെ പ്രിയപ്പെട്ടവനായതിനാല്‍ കാര്യമായ നടപടി ഉണ്ടായില്ലെന്നു മാത്രം. കേന്ദ്രത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം സാധ്യമല്ലാത്തതിനാല്‍ സ്വന്തക്കാരായ ഉദ്യോഗസ്ഥരെ ഉന്നത പദവിയില്‍ എത്തിക്കാനാണ് ക്രൈസ്തവ ലോബി ശ്രമിക്കുന്നത്. നരേന്ദ്രമോദിയെ ചൂലുകൊണ്ടടിക്കണമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് ചാനലിലൂടെ പരസ്യമായി പറഞ്ഞ തിരുവനന്തപുരത്തുകാരനായ സ്വാമി ഇപ്പോള്‍ കേന്ദ്ര ബിജെപി മന്ത്രിമാരുടെ അടുത്ത ആള് എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്.
മതേതര സന്യാസിയുടെ വേഷമണിഞ്ഞ് നടക്കുന്ന ഇദ്ദേഹം പ്രവാസി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കേരളത്തിലെ ഇടനിലക്കാരനായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സന്യാസി വേഷത്തിന്റെ മറയും ആശ്രമത്തിന്റെ പേരും ഉപയോഗിച്ച് സ്വാധീനം ഉണ്ടാക്കാനുള്ള നീക്കം ബിജെപി നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: