ന്യൂദല്‍ഹി: സ്വകാര്യബാങ്കിന്റെ വാന്‍ തടഞ്ഞ് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ഒന്നരക്കോടി രൂപ കവര്‍ന്നു. വടക്കന്‍ ദല്‍ഹിയിലെ കമല നഗറില്‍ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാനാണ് ആക്രമിക്കപ്പെട്ടത്.
അക്രമികളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: