സിംഗപ്പൂര്‍: ജനക്കൂട്ടത്തെ ലഹളയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് സിംഗപ്പൂരില്‍ ഒരിന്ത്യക്കാരന് 25 മാസത്തെ ജയില്‍വാസത്തിന് പുറമെ മൂന്ന് ചൂരല്‍ കൊണ്ടുള്ള അടി കൂടി നല്കാന് കോടതി വിധിച്ചു. 40 വര്‍ഷത്തിനിടെ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മാരകമായ ലഹളയായിരുന്നു നടന്നത്.
42 കാരനായ സാമിയപ്പന് സെല്ലത്തുരൈയെയാണ് ലഹളയില്‍ പങ്കെടുത്തെന്ന കുറ്റത്തിന് 25 മാസത്തെ തടവിന് ശിക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇയാള്‍ ലഹളയില്‍ പങ്കെടുക്കുക മാത്രമല്ല ജനക്കൂട്ടത്തെ ഇളക്കി വിടുകയും ചെയ്തതായി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സെല്ലകുമാര് സെല്ലമുത്തു ഹൈക്കോടതി ജസ്റ്റിസ് ചാന് സെംഗ് ഒന്നിനെ ബോധ്യപ്പെടുത്തി. തടവ് ശിക്ഷ മാത്രം നല്കിയാല് മതിയാകില്ലെന്നും സെല്ലമുത്തു ചൂണ്ടിക്കാട്ടി.
ഇയാള്‍ ലഹളയില്‍ പങ്കെടുക്കുന്നതിന്റെയും ജനക്കൂട്ടത്തെ ഇളക്കിവിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് ചൂരലിന് അടി കൂടി നല്കാന് കോടതി ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: