വാഷിങ്ടണ്‍: എബോള രോഗത്തിനുള്ള പ്രതിരോധമരുന്ന് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ വിജയിച്ചു. മരുന്ന് കുത്തിവെച്ച 20 പേരില്‍ എബോളയ്ക്കെതിരായിട്ടുള്ള ആന്റിബോഡികള്‍ പ്രത്യക്ഷപ്പെട്ടതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനത്തില്‍ കണ്ടെത്തി. ഇംഗ്ലൂണ്ടിലെ ജേണല്‍ ഓഫ് മെഡിസിനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം, മരുന്ന് മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം വിപണിയിലെത്താന്‍ മാസങ്ങളെടുക്കും. എബോള നിയന്ത്രണ വിധേയമാക്കാന്‍ ഈ വാക്സിന് സാധിക്കുമെന്ന് ഗവേഷണം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് തലവന്‍ ആന്റണി ഫ്യുസ് പറഞ്ഞു. ഇതിനെ അടിസ്ഥാനപ്പെടുത്തി മരുന്ന് കൂടുതല്‍ ഫലപ്രദമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷണമെന്ന നിലയില്‍ ആരോഗ്യവാന്മാരായ 20 ആളുകളില്‍ പുതിയ മരുന്ന് കുത്തിവച്ചപ്പോള്‍ എബോള വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കപ്പെട്ടതായി പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.
പുതിയ മരുന്ന് എബോളയ്ക്ക് തടയിടുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് തലവന്‍ അന്തോണി ഫൗസി പറഞ്ഞു.
അതേസമയം, എബോള വൈറസ് ബാധിച്ചുള്ള മരണം 5,658 ആയതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലായി 15,935 പേരെ എബോള ബാധിച്ചിട്ടുണ്ട്. രോഗം പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിയോറ ലിയോണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗം വിതച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: