കുട്ടനാട്: പക്ഷിപ്പനി ബാധിച്ച കുട്ടനാട്ടിലെ പ്രദേശങ്ങള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. നെടുമുടി പൂപ്പള്ളി ഭാഗത്ത് രാവിലെ പതിനൊന്നോടെ സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് താറാവു കര്‍ഷകരെ നേരിട്ടു കണ്ട് വിഷമതകള്‍ മനസിലാക്കിയത്. താറാവുകളെ കൂട്ടത്തോടെ കത്തിക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടം അനാസ്ഥ കാട്ടിയതാണ് രോഗം ഇത്രയും പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് 300 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സഹായം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര കൃഷിമന്ത്രിയുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്, ബിജെപി ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്, ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: