ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ ഉണ്ടായ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവായി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ശ്രീധറിനാണ് അനേഷണ ചുമതല നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ജമീല പറഞ്ഞു. താലൂക്ക് ആശൂപത്രിയിലെ ഓപ്പറേഷന് തീയേറ്ററില്‍ വേണ്ടത്ര ശുചിത്വം ഇല്ലാത്തതുമൂലം അണുബാധയുണ്ടാകന് കാരണം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമിയില് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവായത്. കുമാരപുരം താമല്ലാക്കല്‍ സ്വദേശിനി ആശയുടെ പ്രസവം ഓപ്പറേഷന് ആയിരുന്നു. കഴിഞ്ഞ 18നായിരുന്നു സംഭവം. വേണ്ടത്ര പരിചരണം കിട്ടാതിരുന്നതിനാല്‍ നാലു ദിവസം കുട്ടി കണ്ണുതുറക്കാതെ ശ്വാസതടസം അനുഭവപ്പെട്ടു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ എത്തിച്ച കുട്ടിയെ അവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് അണുബാധയുള്ളതായി കണ്ടെത്തിയിരുന്നു. വിവരം ആശുപത്രി അധികാരികള്‍ രഹസ്യമായി വച്ചിരുന്നു. വാര്‍ത്തയെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: