കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന 18-ാം ഉച്ചകോടിയുടെ അവസാന ദിനത്തില്‍
സാര്‍ക്ക് രാജ്യങ്ങള്‍ ഊര്‍ജ്ജ സഹകരണ ഉടമ്പടിയില്‍ ഒപ്പു വച്ചു.
പാക്കിസ്ഥാനും കരാറുകളില്‍ ഒപ്പു വച്ച് മറ്റു രാജ്യങ്ങള്‍ക്കൊപ്പം പങ്കു ചേര്‍ന്നു. അതിനിടെ അടുത്ത ഉച്ചകോടി ഇസ്ലാമാബാദില് വച്ച് നടക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള പ്രഖ്യാപിച്ചു.
മേഖലയിലെ മോട്ടോര്‍ വാഹനങ്ങള്‍, റെയില്‍വെ എന്നിവ സംബന്ധിച്ച കരാറുകള്‍ അംഗീകരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങള്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും കൊയ്രാള കൂട്ടിച്ചേര്‍ത്തു.
നേപ്പാളില്‍ നടക്കുന്ന ഉച്ചകോടി ഇന്ന് സമാപിച്ചു. ഉച്ചകോടിക്ക് ശേഷം സാര്‍ക്ക് തലവന്മാര് കാവ്റെ ജില്ലയിലെ ധൂളിഖേലിയില് ഒത്തു ചേര്‍ന്നു.
നേപ്പാള്‍ തലസ്ഥാനത്തിന് 20 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് കാവ്റെ ജില്ല. ലോക നേക്കന്മാര്ക്കായി ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ ഒരുക്കിയിരുന്നു. ഇവിടെ വച്ച് പ്രദേശിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ചില നേതാക്കന്മാര് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: