അഗളി: റോഡ് പുനരുദ്ധാരണം അനിശ്ചിതത്വത്തിലായ ഗൂളിക്കടവ്-ചിറ്റൂര്‍റോഡ് ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നവീകരിക്കും. റോഡിന്റെ ശോച്യാവസ്ഥമൂലം ഇതുവഴിയുള്ള നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഗൂളിക്കടവില്‍നിന്നും 7.5 കിലോമീറ്ററുള്ള റോഡ് ഷോളയൂര്‍-ചിറ്റൂര്‍ റോഡുമായാണ് ബന്ധിപ്പിക്കുന്നത്. കൂടാതെ ചിറ്റൂരില്‍നിന്നും 550 മീറ്റര്‍ റോഡ് ഇറിഗേഷന്‍ വക സൈറ്റ് ഓഫീസിലേക്കും നീട്ടും. ഒമ്പതുകോടി രൂപ ചെലവഴിച്ചു നടത്തുന്ന റോഡുനിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
44 ലക്ഷം രൂപ ചെലവഴിച്ച് ചിറ്റൂര്‍-പുലിയറ റോഡ് നവീകരിക്കുമെന്ന് അഗളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലില്ലി മാത്യു അറിയിച്ചു. പഞ്ചായത്ത് ഫണ്ട് 37 ലക്ഷവും ധനകാര്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് ഏഴുലക്ഷം രൂപയുമാണ് ചിറ്റൂര്‍-പുലിയറ റോഡിനായി വിനിയോഗിക്കുന്നത്.
ഗൂളിക്കടവ്-ചിറ്റൂര്‍, ചിറ്റൂര്‍-ഷോളയൂര്‍, ചിറ്റൂര്‍-പുലിയറ എന്നീ റോഡുകള്‍ 22.2 കോടി ചെലവഴിച്ച് ഗതാഗതയോഗ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ ചിറ്റൂര്‍-ഷോളയൂര്‍ റോഡ് 990 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് നവീകരിക്കും. ചിറ്റൂര്‍-പുലിയറ, ഗൂളിക്കടവ്- ചിറ്റൂര്‍ എന്നീ റോഡുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലിരിക്കുന്നതിനാല്‍ ഈ റോഡു വികസനത്തിനായി പിഡബ്ല്യുഡി പ്ലാനിംഗ് ഫണ്ട്‌വിനിയോഗിക്കാനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: