ആലപ്പുഴ: പാവപ്പെട്ട മത്സ്യ തൊഴിലാളിക്ക് വീടും സ്ഥലവും അനുവദിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ട വിശദീകരണത്തില്‍ ജില്ലാ കളക്ടര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വ്യത്യസ്ത നിലപാടുകള്‍. ഒടുവില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച വിശദീകരണം അടിയന്തരമായി നടപ്പിലാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് നിര്‍ദ്ദേശം നല്കി.
പുറക്കാട് മീനപ്പള്ളില്‍ വീട്ടില്‍ എസ്. മദനന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. താന്‍ 2010ല്‍ സ്ഥലവും വീടും ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി. 2011 മാര്‍ച്ച് ഒന്നിന് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിക്ക് നല്കിയ വിശദീകരണത്തില്‍ മദനന് ഇഎംഎസ് ഭവന പദ്ധതി പ്രകാരം സ്ഥലംവാങ്ങി വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കാവുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് നിയമതടസമില്ലെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ജില്ലാ കളക്ടര്‍ കമ്മീഷന് നല്കിയ വിശദീകരണത്തില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മദനന് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.2011 മാര്‍ച്ച് ഒന്നിന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മദനന് വസ്തു വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം അനുവദിക്കാന്‍ കമ്മീഷന് അംഗം ആര്. നടരാജന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: