അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ മലയില്‍തോട് പാടശേഖരത്തില്‍ തീറ്റക്ക് കൊണ്ടുവന്നത് 25,000 താറാവുകളാണ്. ഇതില്‍ അയ്യായിരത്തോളം താറാവുകളാണ് പലയിടങ്ങളിലായി ചത്ത് വീണത്. രോഗം ബാധിച്ചതും ചത്തതുമായ 164 താറാവുകളെ മാത്രമാണ് ഇന്നലെ ചിതയൊരുക്കി കത്തിക്കാനായത്. ബാക്കിയുള്ളവ ഇപ്പോഴും പാടശേഖരത്തിലും പലയിടങ്ങളിലുമായി കിടക്കുകയാണ്. ബുധനാഴ്ച ചത്തതാറാവുകളെ എടുത്തതും ചിതയൊരുക്കി കത്തിച്ചതും ശരിയായ മാര്‍ഗമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്. ജെസിബി ഉപയോഗിച്ച് ആഴമേറിയ കുഴികള്‍ എടുത്ത് യന്ത്രം കൊണ്ടുതന്നെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കുഴിയില്‍ ഇട്ട് മൂടണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. പാടശേഖരത്തിന്റെ പുറംബണ്ടുകളിലായി അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതിനടുത്താണ് ചിതയൊരുക്കിതത്. കൂടാതെ ഇത് കുഴിച്ചിടുകപോലും ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം കുട്ടികളടക്കം ഏഴ് പേര്‍ക്ക് പനിബാധിച്ചതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നാട്ടുകാരെ ബോധവത്ക്കരിക്കാനായി ആരും തന്നെയില്ലായിരുന്നു. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥന് ഉണ്ടായിരുന്നെങ്കിലും നാട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. പനിബാധിച്ചവരെ പ്രാഥമിക ചികിത്സ നല്കി ആശുപത്രിയില്‍ നിന്നും വീടുകളുലേക്ക് അയച്ചു. അതിനിടെ ചില ചാനലുകാര് ഇവര്‍ക്ക് പക്ഷിപ്പനിയാണെന്ന് വാര്‍ത്ത നല്‍കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: