ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി പടരാതിരിക്കാനുള്ള രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണനിയമം 51-ാം വകുപ്പുപ്രകാരം കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നതും നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ തടവും പിഴയും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലയിലെ പോലീസ് അധികാരികളെ കളക്ടര്‍ അധികാരപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: