അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ പക്ഷിപ്പനി ബാധിച്ച് ചാകാറായ താറാവുകളെ നാട്ടുകാര്‍ കഴുത്ത് ഞരിച്ചു കൊന്നു ചിതകൂട്ടികത്തിച്ചത് വേണ്ടത്ര സുരക്ഷാമുന്കരുതലുകളില്ലാതെ. പ്രദേശത്തെ രണ്ട് കുടുംബങ്ങളിലുള്ള കുട്ടികളടക്കം ഏഴുപേര്‍ക്ക് പനി ഉണ്ടായത് ജനങ്ങളെ പ്രകോപിതരാക്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പക്ഷിപ്പനി ബാധിച്ചതും ചത്തതുമായ താറാവിനെ വിറക് കൂട്ടി കത്തിക്കുകയായിരുന്നു.
പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ആനന്ദ്വേശരം മലയില്‍തോട് പാടശേഖരത്തിന്റെ ജനവാസമുള്ള റോഡരികിലാണ് ചിതയൊരുക്കിയത്. വിറകടുക്കി അതിന് മുകളില്‍ ചാക്കിലാക്കിയ ചത്ത താറാവുകളെ നിരത്തി വീണ്ടും വിറകുകള്‍ വെച്ച് പഞ്ചസാരയിട്ട് മണ്ണെണ്ണയും പെട്രോളും ഒഴിച്ചാണ് കത്തിച്ചത്. പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്കാണ് പനിയും വിറയലും ഉണ്ടായത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധുവിന്റെ നേതൃത്വത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നിത്തലയില്‍ നിന്നും തീറ്റയ്ക്ക് കൊണ്ടുവന്ന താറാവിനാണ് ആദ്യം പക്ഷിപ്പനി ബാധിച്ചത്. പല ദിവസങ്ങളിലായി ആയിരക്കണക്കിന് താറാവാണ് ചത്തത്. ഇത് പാടശേഖരത്ത് പലയിടങ്ങളിലായി കിടക്കുകയായിരുന്നു. കര്‍ഷകതൊഴിലാളികള്‍ ചേര്‍ന്ന് മാസ്ക്കും കൈയ്യുറയും മാത്രം ഉപയോഗിച്ചാണ് ചത്ത താറാവിനെ കരക്കെത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരീരം മുഴുവനും മൂടുന്നരീതിയിലുള്ള വസ്ത്രങ്ങളും ഗ്ലൗസും മൃഗസംരക്ഷണ വകുപ്പ് എത്തിക്കുന്നത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ മൂന്ന് ജീവനക്കാരും നാട്ടുകാരും ഇത് ധരിച്ചാണ് ചിതയൊരുക്കി കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: