ആലപ്പുഴ: കിടപ്പാടം വിറ്റ് കല്ല്യാണം നടത്തുന്ന സംസ്ക്കാരം മലയാളി ഉപേക്ഷിക്കണമെന്ന് ജി. സുധാകരന് എംഎല്‍എ പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്ത്രീധന-ഗാര്‍ഹികപീഡന നിരോധന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീധനം എന്ന സമൂഹിക വിപത്ത് സമൂഹത്തിന്റെ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ഇച്ഛാശക്തി വര്‍ധിപ്പിക്കുകയാണ് ഇത്തരം ദുരാചാരങ്ങള്‍ കുറയ്ക്കാനുള്ള നല്ല മാര്‍ഗം. പണത്തിനുവേണ്ടിയുള്ള അത്യാര്‍ത്തി സമൂഹത്തില്‍ അധികരിച്ചുവരുന്നു. പൊങ്ങച്ചസംസ്കാരത്തെ പര്‍വ്വതീകരിക്കുന്നതില്‍ ഇന്നത്തെ സിനിമകള്‍ക്കുള്ള പങ്കും തള്ളിക്കളയാനാവില്ല. അവരുടെ ആഢംബരം സമൂഹത്തിലെ ഉന്നതര്‍ അനുകരിക്കുന്നു. സമൂഹത്തിന്റെ ആന്തരികമായ ദൗര്‍ബല്യങ്ങള്‍ മൂലം ഇത് കീഴ്വഴക്കമായി മാറുകയാണ്. സ്ത്രീധനം മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ തമ്പി മേട്ടുതറ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: