ആലപ്പുഴ: ശബരിമല തീര്‍ത്ഥാടകരോടുള്ള കെഎസ്ആര്‍ടിസിയുടെ അവഗണന തുടരുന്നു. പമ്പയിലേക്ക് ഒരു പ്രത്യേക സര്‍വീസ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനാല്‍ അയ്യപ്പഭക്തന്മാര് ദുരിതത്തിലായി. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാത്രി 9.30ന് പുറപ്പെടുന്ന സര്‍വീസ് മാത്രമാണ് അയ്യപ്പ ഭക്തര്‍ക്ക് ആശ്രയം. നൂറുകണക്കിന് യാത്രക്കാരാണ് സന്നിധാനത്ത് എത്തുന്നതിനുവേണ്ടി ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തുന്നത്. എന്നാല്‍ രാത്രി 9.30ന് പുറപ്പെടുന്ന ബസില്‍ മറ്റുയാത്രക്കാരെയും കയറ്റിയാണ് ബസ് പമ്പയ്ക്ക് പുറപ്പെടുന്നത്. വ്രതമനുഷ്ഠിച്ച് യാത്ര ചെയ്യുന്ന ഭക്തന്മാര്ക്കുള്ള ബസില്‍ മദ്യപര്‍ ഉള്‍പ്പെടെ മറ്റുയാത്രക്കാര്‍ ഒപ്പം യാത്രചെയ്യുന്നത് ഭക്തന്മാരെ വല്ലാതെ വലയ്ക്കുന്നു.
ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടാന്‍ വ്രതം അനുഷ്ഠിച്ച് പമ്പയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ പ്രത്യേക ബസ് എന്ന പേരില്‍ പൊതുവായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍കാലങ്ങളില്‍ അയ്യപ്പഭക്തന്മാര്ക്ക് പമ്പ പ്രത്യേക ബസ് അനുവദിച്ചാല്‍ അയ്യപ്പന്മാരെ മാത്രമേ ഇതില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ പമ്പാ ബസില്‍ മറ്റുള്ളവര്‍ക്കും യാത്ര ചെയ്യാമെന്ന സ്ഥിതിവിശേഷമാണ്.
ആലപ്പുഴയില്‍നിന്നും പമ്പക്ക് 114 രൂപയാണ് ബസ് ചാര്‍ജ്. തുടര്‍ന്ന് എല്ലാദിവസവും തുറവൂര്‍ ഭാഗത്തുനിന്നും രാവിലെ ഏഴിനും ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന ബസുകള്‍ മാത്രമാണ് രാവിലെയുള്ള പമ്പാ സര്‍വീസ്. ഇതില്‍ ഭക്തര്‍ സഞ്ചരിക്കേണ്ടതിനു പകരം അശുദ്ധിയുളളവരും അയ്യപ്പഭക്തന്മാര്ക്കൊപ്പം ഈ ബസുകളില്‍ സഞ്ചരിക്കുന്നു, ഇത് അയ്യപ്പ ഭക്തന്മാര്ക്ക് വളരെ വേദന ജനകമായ കാര്യമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അയ്യപ്പ ഭക്തന്മാരുടെ വ്രതശുദ്ധിവരെ ഇല്ലാതാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ശരണവിളിയുടെ മന്ത്രധ്വനികളിലൂടെ അയ്യപ്പനെ ദര്‍ശിക്കാന്‍ വേണ്ടിമാത്രം ബസ് സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: